Ticker

6/recent/ticker-posts

പൂട്ട്റിലീസ് ചെയ്തു

ചെറുവത്തുർ: കൊവിഡ് മഹാമാരി പടരുന്ന ഈ കാലത്ത് ബന്ധങ്ങളുടെ വിലയും ബന്ധനത്തിൻ്റെ നോവും വരച്ചുകാട്ടുന്ന പൂട്ട് എന്ന ഹ്രസ്വചിത്രത്തിൻ്റെ യൂ ട്യൂബ് റിലീസ് നടന്നു. സാഗരം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിച്ച ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചത് സജിത്ത് മുണ്ടയാട് ആണ്. പിലിക്കോട് വറക്കോട്ട് വയൽ യുവജന വായനശാലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിത്രം റിലീസ് ചെയ്തു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും പുരസ്കാര ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. വാർഡ് അംഗം വി. പ്രദീപൻ അധ്യക്ഷനായി. വായനശാല പ്രസിഡൻ്റ് പി കൃഷ്ണൻ, സെക്രട്ടറി അപ്പൻ മാസ്റ്റർ, മനോജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Reactions

Post a Comment

0 Comments