കാഞ്ഞങ്ങാട്: നടി കേസിൽ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തി എന്ന കേസിൽ തുടർനടപടികൾ ഊർജ്ജിതപ്പെടുത്താൻ യുവാവ് കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ക്രൈംബ്രാഞ്ചിന് നോട്ടീസയച്ചു. ബേക്കൽ സ്വദേശി വിപിൻലാലാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. ചലച്ചിത്ര നടൻ ദിലീപിന് അനുകൂലമായി മൊഴി മാറ്റാൻ ആവശ്യപ്പെട്ട് കെ ഗണേഷ്‌കുമാർ എം എൽ എയുടെ പേഴ്‌സണൽ അസിസ്റ്റന്റാണ് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയത്. ഈ കേസിപ്പോൾ കൊല്ലം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ബേക്കൽ പോലീസിൽ നിന്ന് കേസ് ഏറ്റെടുത്ത് വർഷം ഒന്നു കഴിഞ്ഞിട്ടും അന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്തുകയോ ഒന്നും ഉണ്ടായില്ലെന്ന് വിപിൻലാൽ ഹരജിയിൽ ബോധിപ്പിച്ചു.ഹരജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 28 ലേക്ക് മാറ്റി.ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 27 നാണ് കോടതി പരിഗണിക്കുന്നത്.
0 Comments