മടിക്കൈയിൽബൈക്കിടിച്ച് മരക്കുറ്റിക്ക് മുകളിലേക്ക് തെറിച്ചുവീണ 20 കാരന്റെ നട്ടെല്ല് തകർന്നു
February 23, 2022
കാഞ്ഞങ്ങാട്: മോട്ടോർ ബൈക്ക് ഇടിച്ച് തെറിപ്പിച്ച യുവാവ് മരക്കുറ്റിക്ക് മുകളിലേക്ക് തെറിച്ചു വീണു. നട്ടെല്ലിനും മലദ്വാരത്തിനു ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മടിക്കൈ അമ്പലത്തു കരയിൽ കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണപകടം. പുളിങ്ങോം എടവരമ്പ്ദേശി ആൽബിൻ ഷജു 20 വിനാണ് പരിക്ക്. പിതാവ് ഷൈജു അബ്രഹാമിന്റെ പരാതിയിൽ അജാഗ്രതയിൽ വാഹനം ഓടിച്ചപകടമുണ്ടാക്കിയതിന് ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.
0 Comments