കാഞ്ഞങ്ങാട്: റോഡിന് കുറുകെ വലിച്ച കേബിളിൽ മോട്ടോർ ബൈക്ക് കുടുങ്ങി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേബിൾ വലിച്ച രണ്ട് പേർക്കെതിരെ ചന്തേര പോലീസ് കേസ്സെടുത്തു
മാണിയാട്ടെ രാഘവനാണ് പരിക്കേറ്റത്. വടക്കേ കൊവ്വലിൽ കഴിഞ്ഞ ദിവസമാണ് അപകടം.
തൃക്കരിപ്പുരിൽ നിന്ന് മാണിയാട്ടേക്ക് വരുന്ന വഴിയിലിട്ടിരുന്ന കേബിൾ ബൈക്കിന്റെ ഹാന്റിലിൽ കുടുങ്ങി രാഘവൻ തെറിച്ചു വീഴുകയായിരുന്നു
0 Comments