Ticker

6/recent/ticker-posts

കല്ലൂരാവിയിൽ നാടിനെ നടുക്കിയവൻ കവർച്ച,40 പവൻ സ്വർണ്ണാഭരണങ്ങളും കാൽ ലക്ഷവും കവർന്നു

കാഞ്ഞങ്ങാട് :കല്ലുരാവിൽ വൻകവർച്ച പ്രവാസിയുടെ വീട്ടിൽ നിന്നും 40 പവൻ സ്വർണാഭരണങ്ങളും കാൽലക്ഷം രൂപയും കവർന്നു ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കവർച്ച അരങ്ങേറിയത് കിടപ്പുമുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവർച്ച ചെയ്ത ശേഷം ഷെൽഫ് അതേപടി പൂട്ടിയ ശേഷമാണ് കവർച്ചാസംഘം വീടുവിട്ടത് വീട്ടിലേക്ക് കവർച്ചാസംഘം കയറിയത് സംബന്ധിച്ച് തെളിവ് കിട്ടിയിട്ടില്ല. പുറത്തേക്ക് പോയത് അടുക്കള വാതിൽ വഴിയാണെന്ന് വ്യക്തമായിട്ടുണ്ട് തിങ്കളാഴ്ചവിലെ പത്തു മണിയോടുകൂടിയാണ് വീട്ടുകാർ കവർച്ച നടന്ന കാര്യമറിഞ്ഞത്. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു കല്ലൂരാവി ബദരിയ്യ ജുമാമസ്ജിദിന് പിറകുവശത്തുള്ള പ്രവാസി കെ എച്ച് അലിയുടെ ഇരുനിലവീട്ടിലാണ് കവർച്ച അരങ്ങേറിയത് അലി ഗൾഫിലാണ് ഭാര്യയും വിവാഹിതയായ മകളും മറ്റു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത് കവർച്ച നടന്ന അലി യുടെ വീടിന്റെ ചുറ്റുപാടും മറ്റ് നിരവധി വീടുകളുണ്ട് ബാങ്ക് ലോക്കകറിൽ സൂക്ഷിച്ചിിരുന്ന ആഭരണങ്ങൾ വിവാാഹാഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ അണിിയുന്നതിന് ശനിയാഴ്ചചയാണ് വീട്ടി്ടിലേക്ക് കൊണ്ട് വന്നത്
Reactions

Post a Comment

0 Comments