Ticker

6/recent/ticker-posts

നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ആറാട്ട് ഉത്സവത്തിന് കൊടിയേറി

നീലേശ്വരം:ശൈവ-വൈഷ്ണവ ചൈതന്യത്താല്‍ അനുഗ്രഹീതമായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ആണ് ഫെബ്രുവരി 21 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന ആറാട്ട് ഉത്സവത്തിന് കൊടിയേറ്റ് നടത്തിയത്.

ഉത്സവാഘോഷത്തോടനുബന്ധിച്ച് കൊടിയേറ്റ് ദിവസം രാവിലെ ദ്രവ്യകലശവും വൈകുന്നേരം 5 മണിക്ക് ശ്രീ അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ നിന്നും പൂണൂലും ദേവൂരിയും സമര്‍പ്പണം നടന്നു. കൊടിയേറ്റത്തിന് ശേഷം ചിറക്കല്‍ നിധീഷ് മാരാറിന്റെ തായമ്പകയും അരങ്ങേറി. തിരുവഷ്ടമി ദിവസമായ വ്യാഴാഴ്ച രാവിലെ 7 മണിക്ക് ഉത്സവബലി നടക്കും. അന്നേദിവസം വൈകുന്നേരം 4 30ന് അരയി ചേരിക്കല്ല് നിവാസികളുടെ തിരുമുല്‍ക്കാഴ്ച. വൈകുന്നേരം കാഴ്ചശീവേലിക്ക് സ്‌പെഷ്യല്‍ പഞ്ചവാദ്യവും ഉണ്ടായിരിക്കും. ഫെബ്രുവരി 27 ഞായറാഴ്ച പള്ളിവേട്ട ദിവസം വൈകുന്നേരം 4 മണിക്ക് നെല്ലിക്കാതുരുത്തി കഴകം ശ്രീ നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ചവരവ് ഉണ്ടാകും. രാത്രി എട്ടുമണിക്ക് രാജാസ് ഹൈസ്‌കൂള്‍ മൈതാനത്ത് പള്ളിവേട്ട നടക്കും. ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നീലേശ്വരം കോവിലകം ചിറയില്‍ വെച്ച് നടക്കുന്ന ആറാട്ടോടു കൂടി എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം സമാപിക്കും. ഉത്സവാഘോഷത്തോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങളോടു കൂടി വിവിധ കലാപരിപാടികളും അരങ്ങേറും
Reactions

Post a Comment

0 Comments