Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളെ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളെ പ്രഖ്യാപിച്ചു പ്രസിഡണ്ടായി നേരത്തെ സി യൂസഫ് ഹാജി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു പ്രസിഡണ്ടാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്.  ജനറൽ സെക്രട്ടറിയായി കെ. വി ലക്ഷ്മണനെയും  ട്രഷററായി ഗിരീഷ് നായകിനെയും തെരഞ്ഞെടുത്തു. പി.വി രാജേന്ദ്രകുമാർ, ബാബു രാജേന്ദ്ര ഷേണായി, എ. സുബൈർ, എ.  ഹമീദ് ഹാജി എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. എം വിനോദ്, സിബി തോമസ്, മുഹമ്മദ് ത്വയ്യിബ്, ഐശ്വര്യ കുമാരൻ, രഞ്ജിത്ത് കൊവ്വൽ എന്നിവരെ സെക്രട്ടറിമാരായും നിയമിച്ചു.
Reactions

Post a Comment

0 Comments