കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽനിന്ന് നാടുവിട്ട പത്താം ക്ലാസുകാരായ മൂന്ന് വിദ്യാർഥികള രാത്രി 10 .മണി യോടെ തിരൂരിൽ വെച്ച് മാവേലി എക്സ്പ്രസിൽ കണ്ടെത്തി. ഹൊസ്ദുർഗ് പോലീസ് പാലക്കാട്, കോഴിക്കോട് റെയിൽവേ പോലീസിലുൾപ്പെടെ വിവരമറിയിച്ചിരുന്നു. കുട്ടികളുടെ ഫോട്ടോ യും കൈമാറിയിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്താത്തതിനെ ത്തുടർന്ന് വീട്ടുകാർ സ്കൂളിൽ വി ളിച്ചന്വേഷിച്ചു. മൂന്നുപേരും സ്കൂളിൽ വന്നിട്ടില്ലെന്ന വിവരം കിട്ടിയ തോടെ തിരച്ചിൽ വ്യാപകമാക്കി. അതിനിടെ ഒരു കുട്ടി അമ്മയു ടെ ഫോണിലേക്ക് സന്ദേശമയച്ചു കാത്തിരിക്കേണ്ട എന്നായി രുന്നു സന്ദേശം. ഇതോടെ ഹൊ സ്ദുർഗ് പാെലീസിൽ വിവരമറിയിച്ചു. മൂന്നുപേരുടെ കൈയിലും സെൽഫോൺ ഉണ്ടായിരുന്നെങ്കിലും അതെല്ലാം സ്വിച്ച് ഓഫായിരുന്നു. സന്ദേശമയച്ച ലൊക്കേഷൻ കണ്ണപുരമാണന്ന് മനസ്സിലായതോടെ മാവേലി എക്സ്പ്രസിൽ കുട്ടികൾ ഉണ്ടാകുമെന്ന് പൊലീസ് ഉറപ്പിച്ചു. അതേ സമയം റോഡിലൂടെയുള്ള വാഹനങ്ങളും പരിശോധിച്ചു. തീവണ്ടിയിൽ നല്ല തിരക്കായതിനാൽ തിരച്ചിൽ സുഗമമായി നടന്നില്ല. വണ്ടി തിരൂരിലെത്തിയതോടെ റെയിൽവേ പൊലീസ് കുട്ടികളെ കണ്ടെത്തി.
കുട്ടികളെ കാഞ്ഞങ്ങാട്ടെത്തിച്ചു
0 Comments