കാഞ്ഞങ്ങാട്:വിഷുവിന് വിഷ രഹിത പച്ചക്കറി സി.പി.എം കൊളവയൽ ലോക്കലി ലെ മാട്ടുമ്മൽ ബ്രാഞ്ചിൽ പച്ചക്കറി വിത്തിടൽ നടന്നു.
കൊളവയൽ : സി.പി..എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിഷുവിന് വിഷ രഹിത പച്ചക്കറി വീടുകളിലേക്ക് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കൊളവയൽ ലോക്കലി ലെ മാട്ടുമ്മൽ ഒന്നാം ബ്രാഞ്ചിൽ പച്ചക്കറി വിത്തിടൽ ചടങ്ങ് നടന്നു. കൊളവയൽ ലോക്കൽ സെക്രട്ടറി എം.വി.നാരായണൻ പച്ചക്കറി വിത്ത് നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സുമയ്യ അധ്യക്ഷതവഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ കമലാക്ഷൻ കൊളവയൽ, ബ്രാഞ്ച് സെക്രട്ടറി രവി കൊളവയൽ എന്നിവർ സംസാരിച്ചു. പയർ, വെണ്ട,കക്കിരി, വെള്ളരി,ചീര തുടങ്ങിയ പച്ചക്കറികളാണ് മാട്ടുമ്മൽ ഒന്നാം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. പച്ചക്കറി വിത്തിടൽ ചടങ്ങിൽ മുതിർന്നവരോട് ഒപ്പം കുട്ടികളെയും വിദ്യാർത്ഥികളെയും അണിചേർത്തത് കൃഷിയിൽ ഇവർക്കുള്ള താല്പര്യം വർധിപ്പിക്കുന്നതിന് പ്രജോദനമായി.
0 Comments