Ticker

6/recent/ticker-posts

മഡിയൻ ജവാൻ ക്ലബ് ഉപഹാര സമർപ്പണവും അനുമോദനവും

മാണിക്കോത്ത്:മഡിയൻ ജവാൻ ആർട്സ് &സ്പോർട്സ് ക്ലബ്ബ് ഉപഹാരസമർപ്പണവും അനുമോദനവും നടത്തി.കോവിഡ് പ്രതിസന്ധികൾ കാരണം മാറ്റിവച്ച, മഡിയൻ ജവാൻ ക്ലബ്ബിന്റെ  2020- 21 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും എംബിബിഎസ് ബിരുദം നേടിയ ടി.വി.സ്വാതി ലക്ഷ്മി,  എം. സി. അപർണ എന്നി വരെയും ഉപഹാരം നൽകി അനുമോദിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു ഉപഹാര സമർപ്പണം നടത്തി. ജവാൻ ക്ലബ് പ്രസിഡണ്ട് വി.
രാജൻ അധ്യക്ഷത വഹിച്ചു. സി.പി..എം അജാനൂർ ലോക്കൽ സെക്രട്ടറി വി. ഗിനീഷ്, ലോക്കൽ കമ്മിറ്റി അംഗം എ.വി.പവിത്രൻ, ചിത്താരി ലോക്കൽ സെക്രട്ടറി കോടാട്ട് കൃഷ്ണൻ, മഡിയൻ ടൗൺ ബ്രാഞ്ച് സെക്രട്ടറി പി. റിജേഷ്, മഡിയൻ ബ്രാഞ്ച് സെക്രട്ടറി എം. മനോജ്, കൂളിക്കാട് ബ്രാഞ്ച് സെക്രട്ടറി ടി.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജവാൻ ക്ലബ്ബ് സെക്രട്ടറി ബി. ഗംഗാധരൻ സ്വാഗതവും  വൈസ് പ്രസിഡണ്ട് ഗംഗാധരൻ പാലക്കി നന്ദിയും പറഞ്ഞു
Reactions

Post a Comment

0 Comments