Ticker

6/recent/ticker-posts

പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മണൽ ലോറി പിന്തുടർന്ന് പിടികൂടി

കാഞ്ഞങ്ങാട് : വാഹന പരിശോധനയ്ക്കിടയിൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മണൽ ലോറിയെ പിന്തുടർന്നു പിടികൂടി. ചന്തേര പൊലീസാണ് ലോറി പിടികൂടിയത് ഉദിനൂർഎൽ പി സ്കൂളിനു സമീപത്തുവച്ച് എസ് ഐ ശ്രീദാസും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ലോറി കടന്നുവന്നത്. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അമിത വേഗതയിൽ ഓടിച്ച കളയുകയായിരുന്നു. എടച്ചാക്കൈ യിൽ നിന്നും നടക്കാവ് ഭാഗത്തേക്ക് പുഴ മണൽ കടത്തുകയായിരുന്ന ലോറിയാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പിന്തുടർന്ന പൊലീസ് തട്ടാർകടവ് വച്ച് കസ്റ്റഡിയിലെടുത്തു. ലോറിയിലുണ്ടായിരുന്ന വർരക്ഷപ്പെട്ടു  ആർ.സി ഉടമയുടെ ഒത്താശയോടെയാണ് മണൽ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments