Ticker

6/recent/ticker-posts

ടൗണിൽ പരാക്രമം കാട്ടിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

കാഞ്ഞങ്ങാട്:ടൗണിലിറങ്ങി പകൽ നേരത്തും ഭീതി പരത്തിയ കാട്ടുപന്നിയെ  വനപാലകർ കണ്ടെത്തി വെടിവെച്ചു കൊന്നു.കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ കെ.അഷറഫിന്റെെെ നേതൃത്വത്തിൽ ദിവസങ്ങളായി നടന്ന അന്വേഷണത്തിനിടെ യാണ് പന്നിയെ കിട്ടിയത്.അക്രമകാരികളായ കാട്ടുപന്നികളെ പിടികൂടാൻ എം എൽ എ ഇ ചന്ദ്രശേഖരൻ വനപാലകരാേട്
ആവശ്യപ്പെട്ടിരുന്നു.
 പരപ്പടൗണിൽ ഭീതിപരത്തിയ കാട്ടു പന്നിയെ യാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി വെടിവെച്ചു കൊന്നത്.

തിങ്കൾ രാവിലെ പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിനടുത്തു വെച്ചാണ് ഒറ്റയാൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽവെടിവെച്ചു കൊന്നത്.
കാടിറങ്ങിവന്ന പന്നി കഴിഞ്ഞ 25 നാണ് പരപ്പ ടൗണിൽ ഭീതി പരത്തിയത്.

ഉച്ചയോടെ ടൗണിൽ ഇറങ്ങിയ പന്നി സ്റ്റാന്റിൽ നിർത്തിയിട്ട ഓട്ടോ റിക്ഷഉൾപ്പെടെ ഉള്ളവയ്ക്ക് നേരെ അക്രമണം നടത്തുകയും ആളുകളെ ഭീതിയിലാഴ്ത്തുകയുമായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ എത്തുമ്പോഴേക്കും പന്നി ടൗണിൽ നിന്നും അടുത്ത പറബുകളിലേക്ക് ഓടി മറഞ്ഞിരുന്നു..

 പന്നിയെ കണ്ടെത്താൻ  വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി വരികയായിരുന്നു. പുലർച്ചെ പരപ്പബ്ലോക്ക് ഓഫീസിനടുത്തെ കരുണാകരന്റെ പറമ്പിൽ വെച്ച് കണ്ടെത്തി.,പന്നിയെ വെടിവെച്ചു കൊല്ലാൻ ലൈസൻസ് ഉള്ള തോക്കുള്ള തായന്നൂർ സ്വദേശി രവീന്ദ്രനാണ് പന്നിയെ വെടിവെച്ചു കൊന്നത്..
പന്നിയെ പിന്നീട് മറവ് ചെയ്തു.

സെക്സ്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിതിൻ. വാച്ചർ സുമേഷ് എന്നിവർ പന്നിയെ കണ്ടെത്താൻ പുലർച്ചെ വരെ ശ്രമം നടത്തി.അക്രമകാരി കളായ കാട്ടു പന്നികളെ കണ്ടെത്താൻ തിരച്ചിൽ നടക്കുന്നുവെന്ന് ഫോസ്റ്റ് ഓഫീസർ കെ.അഷറഫ് ഉത്തരമലബാറിനോട് പറഞ്ഞു
Reactions

Post a Comment

0 Comments