കാസറഗോഡ് : കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജാഗ്രതയാണ് കരുത്ത് എന്ന മുദ്രാവാക്യത്തിൽ ബദിയടുക്ക ദാറുൽഇഹ്സാനിൽ സംഘടിപ്പിക്കപ്പെട്ട മധ്യമേഖല ഇമാം കോൺഫ്രൻസ് സമാപിച്ചു. സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു. മൂസൽ മദനി തലക്കി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുൽ റഹ്‌മാൻ ദാരിമി വിഷയാവതരണം നടത്തി. സയ്യിദ് പി. എസ്. ആറ്റക്കോയ തങ്ങൾ, സയ്യിദ് അശ്‌റഫ് തങ്ങൾ മഞ്ഞംപാറ, സയ്യിദ് ഇമ്പിച്ചി അസ്സഖാഫ് തങ്ങൾ, സയ്യിദ് അബ്ദുൽ കരീം അൽഹാദീ, സയ്യിദ് യു.പി.എസ്. തങ്ങൾ, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, റഫീഖ് സഅ്ദി ദേലംപാടി, സുലെെമാൻ കരിവെള്ളൂർ, കന്തൽ സൂപ്പി മദനി പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുൽ റഹ്‌മാൻ സഖാഫി സ്വാഗതം പറഞ്ഞു
0 Comments