കാഞ്ഞങ്ങാട്: വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ മീങ്ങോത്ത് നാർകുളത്തെ കേളുനായരുടെ ഭാര്യ മേലത്തെ രുഗ്മിണി അമ്മ (78) യെ ആണ് വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ നാലുമണിക്ക് വീട്ടിൽ നിന്നു പുറത്തിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. മക്കൾ: രമണി, ലക്ഷ്മി, ഗീത, മനോജ് കുമാർ.
0 Comments