Ticker

6/recent/ticker-posts

കലാ സാംസ്ക്കാരിക സാമൂഹ്യ സേവന പ്രവർത്തനത്തിന് കാഞ്ഞങ്ങാട്ടെ എൻ വി പവിത്രന് അവാർഡ്

കാഞ്ഞങ്ങാട് :കലാ സാംസ്‌കാരിക
സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നല്കുന്ന ജെ സി ഡാനിയേൽ ബെസ്റ്റ് പെർഫോമർ അവാർഡ് 2022  കാഞ്ഞങ്ങാട്ടെ എൻ വി പവിത്രന് സമ്മാനിച്ചു. കഴിഞ്ഞ 30 വര്‍ഷത്തെ സ്തുത്യർഹമായ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്.

തിരുവനന്തപുരം തൈക്കാട് അധ്യാപക ഭവനിൽ  ശനിയാഴ്ച ഏർപ്പെടുത്തിയ ചടങ്ങിൽ  ജേസി ഡാനിയൽ ഫൗണ്ടേഷൻ അധികൃതരിൽ നിന്നും പ്രശസ്തി പത്രവും ഫലകവും ഏറ്റുവാങ്ങി. നിലവിൽ സിവില്‍ എഞ്ചിനീയര്‍ സംഘടനയുടെ (ലെന്‍സ്ഫഡ്) കാസർഗോഡ് ജില്ലാ  ട്രഷററാണ്.

നിരവധി ആല്‍ബങ്ങള്‍, നാടകങ്ങൾ, ഗാനങ്ങള്‍, ഷോര്‍ട് ഫിലിം, ഡോക്യൂമെന്ററി എന്നിവ തയ്യാറാക്കിയിട്ടുണ്ട്.  അലാമികളി, കോല്‍കളി, സംഗീതശില്പം,  ശിങ്കാരി മേളം എന്നിങ്ങനെ കലാ രംഗത്തും  വാസ്തു ശാസ്ത്ര വിദ്യാരംഗത്തും സജീവമാണ്.

ഭാര്യ: സി.കെ.ബിന്ദു,  മക്കൾ വിദ്യാര്‍ത്ഥികളായ ജിഷ്ണു (ഫോട്ടോ ഗ്രാഫി, ലോഗോ, എഡിറ്റിംഗ്), ജാഹ്നു എന്നിവരും കലാ രംഗത്ത് പ്രവർത്തിക്കുന്നു.
കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിയാണ്.
Reactions

Post a Comment

0 Comments