കാഞ്ഞങ്ങാട്: ഫയർ ആൻഡ് സേഫ്റ്റി ഫിറ്റ്നസ് സർട്ടിഫിക്കറ്റും ട്രഷറി ചലാനും വ്യാജമായു ണ്ടാക്കിയതിന് ബേക്കൽ പൊലീസ് കേസെടുത്തു. കണ്ണൂർ ജൂബിലി ബസാറിലെ ആഫ്കോ എന്ന സ്ഥാപനത്തിൻ്റെ മാനേജിങ്ങ് ഡയറക്ടർ എം. ലിജേഷിനെ തിരെയാണ് കേസ്. പെരിയയിലെ ഗാർഡിയൻ സ്കൂൾ ഡയറക്ടറും വെള്ളിക്കോത്ത് സ്വദേശിയുമായ പീറ്റർ ലൂക്കോസിൻ്റെ പരാതിയിലാണ് കേസ്. സ്കൂളിലേക്ക് ഫയർ ഫൈറ്റിങ്ങ് സംവിധാനം നൽകാമെന്നു പറഞ്ഞ് 1,83000 രൂപ യുടെ നഷ്ടമുണ്ടാക്കി
ഉപകരണങ്ങൾ നൽകാതെ വഞ്ചിക്കുകയും ചെയ്യുകയായിരുന്നു. വ്യാജരേഖകളു ണ്ടാക്കി അഗ്നി രക്ഷ സേനയുടെ അനുമതിപത്രമാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തതിനാണ് കേസ്.
0 Comments