Ticker

6/recent/ticker-posts

ഖാദി വസ്ത്രാലയം കത്തിനശിച്ചു.10 ലക്ഷം നഷ്ടം

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽ ടൌൺ പള്ളിക്ക് പടിഞ്ഞാറ് പ്രവർത്തിച്ചു വന്ന ഖാദി ഇന്ത്യ കൈത്തറി വസ്ത്രങ്ങളുടെ വില്പന കേന്ദ്രം കത്തിയമർന്നു.

 രാത്രി 11.45 ഓട് കൂടിയാണ് സംഭവം  ഇലക്ട്രിസിറ്റി ലൈനിൽ നിന്നുള്ള ഷോർട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

തൃക്കരിപ്പൂർ ഫയർ യൂണിറ്റിൽ നിന്നു ഫയർ എഞ്ചിൻ എത്തിയാണ് തീ അണച്ചത്. സമീപകടകളിലേക്ക് തീ പടരുന്നത് ഒഴിവായി.എം  സതീശൻ്റെ  ഉടമസ്ഥതയിലുള്ളതാണ് ഖാദി ഇന്ത്യ വിൽപന കേന്ദ്രം.10 ലക്ഷത്തിലേറെ രൂപയുടെ നാശ നഷ്ടം  കണക്കാക്കുന്നു.
Reactions

Post a Comment

0 Comments