Ticker

6/recent/ticker-posts

കാസർകോട് ഐഎൻഎൽ വഹാബ് പക്ഷത്തോടൊപ്പം 11ന് കാഞ്ഞങ്ങാട്ട് വി ഫുലമായ കൺവെൻഷൻ

കാഞ്ഞങ്ങാട് : ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയെയും, കൗൺസിലിനെയും പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച അഖിലേന്ത്യ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും വഹാബിന്റെ നേതൃത്വത്തിലുള്ള ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഐ എൻ എൽ കാസർകോട് ജില്ലാ നേതൃ യോഗം തീരുമാനിച്ചു.

മാർച്ച് 11 ന് വെള്ളിയാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച്  നേതൃ സംഗമവും ജില്ലാതല മെമ്പർഷിച്ച് വിതരണ ഉദ്ഘാടനവും നടത്തും.

 മുന്നോടിയായി മണ്ഡലം പഞ്ചായത്ത് തലങ്ങളിൽ പ്രവർത്തകരെ സജ്ജരാക്കാനുള്ള പ്രചരണ പ്രവർത്തങ്ങൾ നടത്താനുംതീരുമാനിച്ചു.

പ്രസിഡന്റ് എം.കെ. ഹാജി കോട്ടപ്പുറം അദ്ധ്യക്ഷനായി.

സംസ്ഥാന കൗൺസിൽ അംഗം എം.എ. കുഞ്ഞബ്ദുള്ള ബേക്കൽ യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.കെ. കമ്പാർ കാസറഗോഡ്, ഇഖ്ബാൽ മാളിക മുളിയാർ, ജില്ലാ ട്രഷറർ എം.യു. ഹംസ പരയങ്ങാനം, മുസ്തഫ കുമ്പള, റഹീം ഹാജി കരിവേടകം, അമീർ കളനാട്, ബി.കെ.സാലിം, മജീദ് മേൽപ്പറമ്പ്, താജുദ്ധീൻ. കെ.പി, ഇബ്രാഹിം.എസ്.കെ, ഖിളർ ഖിളരിയ്യ എന്നിവർ ചർച്ചയിൽ  സംസാരിച്ചു.

ജനറൽ സെക്രട്ടറി അമീർ കോടി സ്വാഗതവും, സെക്രട്ടറി മുഹമ്മദ് ബേക്കൽ നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments