Ticker

6/recent/ticker-posts

ആശ്വാസ കണക്ക് കാസർകോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

കാസര്‍കോട്:  ജില്ലയിൽ കോവിഡ രോഗി കളുടെ എണ്ണത്തിൽ ദിനംപ്രതി ഗണ്യമായ കുറവ് വന്ന് തുടങ്ങി. കഴിഞ്ഞ ഒരാഴ്ച ആശ്വാസ കണക്കാണ്.ബുധനാഴ്ച38 പേർക്ക് കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 67 
 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.  നിലവിൽ 352
 പേരാണ്  ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1204

ജില്ലയിലlൽ 1810 പേരാണ് നിരീക്ഷണത്തിലുള്ളത്.

വീടുകളിൽ 1533  പേരും സ്ഥാപനങ്ങളിൽ 277 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത്    1810  പേരാണ്. പുതിയതായി 64 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 770 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ 524 ആന്റിജൻ 236 ട്രൂനാട്ട് 10
295 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി  20 പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 67 പേരെഡിസ്ചാര്‍ജ് ചെയ്തു.

ഇത് വരെ 166172
 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്.  164404 പേർ ജില്ലയിൽ നെഗറ്റീവ് ആയി.  ഇതുവരെ 27 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു
Reactions

Post a Comment

0 Comments