കാഞ്ഞങ്ങാട്: മുഴുവൻ തുകയും അടച്ച് കാലാവധി കഴിഞ്ഞിട്ടും ചിട്ടി യുടെ പണം നൽകാതെ കബളിപ്പിക്കുകയാണെന്ന പരാതിയിൽ സ്വകാര്യ ചിട്ടി സ്ഥാപന എം ഡിയുൾപ്പെടെ രണ്ടു പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഇൻഡോ ഫിൻസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ തിരുവനന്തപുരം ഫോർട്ട് വഴുത പള്ളിയിലെ സന്തോഷ്, ചെറുവത്തൂർ ശാഖ മേനേജർ സുരേഷ് എന്നിവർക്കെതിരെയാണ് കേസ്. പടന്ന വടക്കേ പുറത്തെ പി.കെ രവിയുടെ പരാതിയിലാണ് കേസ്. 2018 ജൂലായിൽ ഒരു ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും തുക നൽകിയില്ലെന്നാണ് പരാതി.
0 Comments