Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ദമ്പതികളെ അടിച്ച് വീഴ്ത്തി 40 പവനും പണവും കാറും കവർച്ച ചെയ്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:ദമ്പതികളെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കാറും കവര്‍ന്ന ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ.ദുര്‍ഗ ഹയര്‍സെക്കൻ്ററി സ്‌കൂള്‍ റോഡിലെ    ദേവദാസിനേയും ഭാര്യ ലളിതയേയും വീട്ടില്‍ അതിക്രമിച്ച് കയറി  അടിച്ചുവീഴ്ത്തിയശേഷം 40 പവന്‍ സ്വര്‍ണ്ണാഭരണവും 20,000 രൂപയും കാറും കവര്‍ച്ചചെയ്ത കേസിൽ  ഓട്ടോറിക്ഷ ഡ്രൈവറും  മൂന്നാംമൈല്‍ അഞ്ചാംവയൽ സ്വദേശിയുമായ ബി.ദാമോദരൻ45 ആണ് അറസ്റ്റിലായത്.  അഞ്ചാംമൈലിലെ വീട്ടിന് സമീപത്തുവെച്ച് ഇന്ന് പുലര്‍ച്ചെയാണ്  പിടികൂടിയത്. അക്രമത്തിനുശേഷം മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു ദാമോദരന്‍. ഒരാഴ്ച മുമ്പ് പ്രതി നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു അന്വേഷണ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു
കഴിഞ്ഞ നവംബറിലാണ് സംഭവം. സംഘത്തിന്റെ സൂത്രധാരനായ ഒന്നാംപ്രതി മൂന്നാംമൈലിലെ രാജേന്ദ്രന്‍, മറ്റൊരുപ്രതി ബാലൂരിലെ സുരേശന്‍ എന്നിവരെ  നേരത്തെ അറസ്റ്റുചെയ്തു. ദാമോദരനും കല്യാണ്‍റോഡിലെ അശ്വിന്‍, ഓട്ടോഡ്രൈവര്‍ നെല്ലിത്തറയിലെ മുകേഷ് എന്നിവര്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ദാമോദരെ പിടികൂടിയത്. അശ്വിനും മുകേഷും  ഒളിവില്‍ കഴിയുകയാണ്.
Reactions

Post a Comment

0 Comments