Ticker

6/recent/ticker-posts

മകൻ ഓടിച്ച സ്കൂട്ടർ മറിഞ്ഞ് അമ്മ മരിച്ചു

കാഞ്ഞങ്ങാട്:മകന്‍ ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മ മരിച്ചു.ഉദുമ നാലാം വാതുക്കല്‍ കോളനിയിലെ എന്‍.രഘുവിന്റെ ഭാര്യ ഗിരിജ (നാരായണി 52യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കൂലി തൊഴിലാളിയായ നാരായണിയെ ജോലി കഴിഞ്ഞ് മകന്‍ വിനീത് സ്‌കൂട്ടറില്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരികയായിരുന്നു. ഉദുമ കുണ്ടോളം പാറ ഇറക്കത്തില്‍  വാഹനം മറിയുകയായിരുന്നു.  ചാറ്റല്‍ മഴയുണ്ടായിരുന്നു. തലയടിച്ചു വീണ നാരായണിയെ മകനും നാട്ടുകാരും  ഉദുമ നഴ്‌സിങ് ഹോമിലെത്തിച്ചു. ഗുരുതരമായതിനാല്‍ കാസര്‍കോട്ടേക്ക് കൊണ്ടുപോയി  ആശുപത്രിയിലെത്തും മുന്‍പ് മരണപ്പെട്ടു. ഉദുമ വനിത സഹകരണ സംഘം മുന്‍ഭരണ സമിതി അംഗമായിരുന്നു. മറ്റു മക്കള്‍: സുനിത (പാനൂര്‍) അനിത (പടന്നക്കാട്) മരുമക്കള്‍ : രഞ്ജിത്ത് (പാനൂര്‍) പ്രമോദ് (പടന്നക്കാട്)
Reactions

Post a Comment

0 Comments