കാഞ്ഞങ്ങാട്: അർദ്ധരാത്രിയിലുണ്ടായ തീപിടുത്തത്തെ തുടർന്നുള്ള പൊട്ടിത്തെറിയിൽ ആകെ നഷ്ടം 95 ലക്ഷം രൂപ കത്തി നശിച്ചത് 10 കാറുകൾ പൂർണ്ണമായും 5 കാറുകൾ ഭാഗികമായും ഗ്യാരേജുടമ പരപ്പ സ്വദേശി പി.എം.ഷാജഹാൻഹൊസ്ദുർഗ് പോലീസിൽ നൽകിയ കണക്കാണിത്. അതിഞ്ഞാൽ അപ്പാടെ നടുങ്ങിയ തീപിടുത്തത്തിൽ ഗ്യാരേജിനുള്ളിൽ സൂക്ഷിച്ചു 10 ഉം പുറത്ത് നിർത്തിയിട്ടിരുന്ന 5 കാറുകളുമാണ് കത്തിയത്റ്റം.10 എണ്ണം പൂർണ്ണമായും കത്തി. ടൊയോ ട്ടോ ഇന്നോവ ,ആൾട്ടോ.മാരുതി സ്വിഫ്റ്റ്, മാരുതി വാഗ നർ. ഹുണ്ടായി സാൻട്രോ .ഫിയറ്റ് ലിയോ, മാരുതി ബ്രിസ, ടാറ്റ അൽട്രോസ് ,മാരുതി സെൻ, മാരുതി 800 ഉൾപ്പെടെ കാറുകളാണ് കത്തിയത്.
പൊട്ടിത്തെറിയിൽ സ്ഥാപനം പൂർണ്ണമായി കത്തി. തൊട്ടടുത്ത നിരവധി കെട്ടിടങ്ങൾക്കും വീടുകളുടെ ജനാലച്ചില്ലുകൾ ഉൾപ്പെടെ തകർന്നു. ആറ് ഫയർഎഞ്ചിനുകൾ ,പോലിസ് സേന, നൂറിലേറെ നാട്ടുകാർ ഒപ്പം ചേർന്ന് രണ്ടര മണിക്കൂർ പരിശ്രമിച്ച് പുലർച്ചെ 3 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
0 Comments