കാഞ്ഞങ്ങാട്:അജാനൂർ ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവർക്കെതിരെ ജപ്തി, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. വർഷങ്ങളായി പഞ്ചായത്തിലെ ചില കെട്ടിട ഉടമകൾ നികുതി അടയ്ക്കുന്നതിന് വിമുഖത കാണിക്കുന്നതായും, ഡിമാൻഡ് നോട്ടീസ് നൽകിയിട്ടും നികുതി അടക്കുന്നതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടിയിലേക്ക് പഞ്ചായത്ത് നീങ്ങുന്നത്. നിലവിൽ സർക്കാർ കെട്ടിട നികുതി കുടിശ്ശികക്ക് പിഴപ്പലിശ ഒഴിവാക്കിട്ടുണ്ട് . ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി കുടിശ്ശിക വരുത്തിയിട്ടുള്ളവർ നികുതിയടച്ച് ജപ്തി, പ്രോസിക്യൂഷൻ നടപടികളിൽ നിന്നും ഒഴിവാകണമെന്നും ഭരണ സമിതി അറിയിച്ചു. വീഴ്ച വരുത്തുന്നവർക്കെ തിരെ കർശന നിയമനടപടികൾ സ്വീകരിക്കുനതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
0 Comments