പെരിയ:ഉത്സവ പറമ്പിൽ കളഞ്ഞു കിട്ടിയ സ്വർണം തിരിച്ചു നൽകി പത്തു വയസുകാരൻ മാതൃകയായി.
പെരിയ,കൂടാനം ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന്റെ അവസാന ദിവസം.തെയ്യം കാണാനെത്തിയ രേഷ്മ മധുസൂദനൻ മിന്നംകുളത്തിന്റെ 2പവൻ കൈചെയിൻ കളഞ്ഞു പോയിരുന്നു. വൈകീട്ട് വീട്ടിലെത്തിയപോഴാണ് ആഭരണം നഷ്ടപ്പെട്ടതറിഞ്ഞത്. കളിയാട്ട നഗറിയിലെത്തി തിരച്ചിൽ നടത്തി. അവസാനദിവസത്തെ ഭക്തജന തിരക്കിലും, വൈകുന്നേരം പെയ്ത കനത്ത മഴയും സ്വർണം തിരയുന്നതിന് പ്രതികൂലമായി സ്വർണവുമായി പത്തു വയസുകാരൻ കൂടാനത്തെ അക്ഷയ് മണികണ്ഠൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ സമീപിക്കുകയായിരുന്നു. ചന്ത പറമ്പിൽ നിന്നാണ് കുട്ടിക്ക് സ്വർണ്ണം കളഞ്ഞുകിട്ടിയത്. . കൂടാനം മണികണ്ഠന്റെ മകനാണ് അക്ഷയ് ആഘോഷകമ്മിറ്റി അംഗങ്ങളും ഭക്തരും കുട്ടിയെഅഭിനന്ദിച്ചു. കമ്മിറ്റി പ്രസിഡന്റ് വളപ്പിൽ ഗോവിന്ദന്റെ സാനിദ്ധ്യത്തിൽ ഉടമസ്ഥ രേഷ്മ മധുസൂദനനേ സ്വർണ്ണാഭരണം ഏല്പിച്ചു.
0 Comments