Ticker

6/recent/ticker-posts

സംസ്ക്കാരങ്ങളുടെ കൈമാറ്റം സർവകലാശാലകളുടെ കാലിക ദൗത്യം: പ്രൊഫ.എച്ച്.വെങ്കടേശ്വരലു

കാഞ്ഞങ്ങാട്:സർവകലാശാലകൾ കേവലമായ വിജ്ഞാന വി
തരണകേന്ദ്രങ്ങളല്ലെന്നും സാംസ്കാരിക വിനിമയ
ത്തിന്റെ കേന്ദ്രങ്ങളായി മാറുന്നേടത്താണ് അവയ്
ക്ക് കാലികമായ ദൗത്യം നിർവഹിക്കുവാൻ സാധി
ക്കുന്നതെന്നും കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. എച്ച്. വെങ്കടേശ്വര ലു പറഞ്ഞു. നാട്യരത്നം കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റ് ഏർപ്പെടുത്തിയ നാട്യാചാര്യ പുരസ്കാരം സദനം കൃഷ്ണൻ കുട്ടി ആശാന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.എ.എം.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു.. സദനം ബാലകൃഷ്ണനാശാൻ , ഡോ.രാജീവ്, ഡോ.വി.ജയരാജൻ, ഡോ.കെ.ദേവി, കോട്ടയ്ക്കൽ മധു , മുരളി മാസ്റ്റർ വ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സദനം കൃഷ്ണൻ കുട്ടി ആശാൻ മറുപടി പ്രസംഗം നടത്തി.എ.കെ. ഉദയഭാനു സ്വാഗതവും അരവിന്ദൻ ബേക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് കഥകളി ട്രസ്റ്റ് ചിട്ടപ്പെടുത്തിയ സർവജ്ഞപീഠം
കഥകളിയും അരങ്ങറി. കാലത്ത് നടന്ന വ്യവസ്ത
സെഷനുകളിൽ കോട്ടയ്ക്കൽ സി.എം.ഉണ്ണികൃഷ്ണൻ , കലാമണ്ഡലം ആദിത്യൻ
എന്നിവർ സോദാഹരണ ക്ലാസെടുത്തു.


.
Reactions

Post a Comment

0 Comments