മടിക്കൈ:ലഹരിക്കെതിരെകൂടെയുണ്ട്
ഗ്രാമപ്രദേശത്തിലടക്കം യുവാക്കളും കുട്ടികളും അടക്കം ലഹരിക്ക് അടിമപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി നീലേശ്വരം ജനമൈത്രീ പോലീസ്കൂടെയുണ്ട്
ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്റ്റ് നടത്തി. മടിക്കൈ ഗ്രാമ പഞ്ചായത്ത് മൂന്ന് റോഡിൽ നടന്ന ക്ലാസ്സ് മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ ഖാദറുടെ അധ്യക്ഷതയിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സത്യ.പി ഉദ്ഘാടനം ചെയ്തു. ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, ശൈലജ എം എന്നിവർ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ചന്ദ്രമതി . പി ,കെ.പിചന്ദ്രൻ ,കെ .പ്രമീള, കെ.ജെ ജോസ് , എ.വി രാജൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങൾ, ക്ലബ്ബ് പ്രവർത്തകർ, ഓട്ടോത്തൊഴിലാളികൾ എ പങ്കെടുത്തു.
0 Comments