കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയങ്ങളിൽ ജനമൈത്രി പോലീസ് വാട്സ് അപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശപ്രകാരമാണ് വാട്സ് അപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുള്ളത്. വിദ്യാർഥികൾക്കിടയിൽ ലഹരിമാഫിയ പിടിമുറുക്കാനുള്ള സാധ്യതയെയും പോലീസ് മുന്നിൽ കാണുന്നു. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളോടൊപ്പം പോലീസ് ഉദ്യോഗസ്ഥരും ഗ്രൂപ്പിൽ അംഗങ്ങളാണ്. സ്‌കൂളിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ വാട്സ് അപ്പ് ഗ്രൂപ്പിലൂടെ ചൂണ്ടികാട്ടുക വഴി പെട്ടെന്ന് അവ പരിഹരിക്കാമെന്ന് പോലീസ് കണക്കുകൂട്ടുന്നു. ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ, ഇൻസ്‌പെക്ടർ കെ. പി ഷൈൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
0 Comments