Ticker

6/recent/ticker-posts

ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം ഔഫ് അബ്ദുൾ റഹ്മാൻ നഗറിൽ, കൊടിമര ജാഥയെത്തി

കാഞ്ഞങ്ങാട്: പുതുക്കൈ ഔഫ് അബ്ദുറഹ്മാൻ നഗറി ൽ നടക്കുന്ന ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനത്തിനുള്ള കൊടിമര ജാഥ മാവുങ്കാൽ ഉദയം കുന്ന് പ്രഭാകരൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടക്കം കുറിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട്  കൊടിമര ജാഥ പ്രയാണ പരിപാടി ഉദ്ഘാടനം ചെയ്ത് ജാഥാ ലീഡർ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ട്രഷറർ  വി. ഗിനീഷിന് കൈമാറി.കെ. ശരത് അധ്യക്ഷത വഹിച്ചു. ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ പതാകയേന്തിയ പ്രവർത്തകർ  നിരവധി ഇരുചക്രവാഹനങ്ങളിലായി കൊടിമര ജാഥയ്ക്ക് അകമ്പടിയായിഅണിനിരന്നു.
Reactions

Post a Comment

0 Comments