കാഞ്ഞങ്ങാട്:കോവിഡ് വ്യാപനത്തോത് കുറഞ്ഞു വരുന്ന സമയത്ത് സ്‌കൂളുകളിലും തീരപ്രദേശങ്ങളിലും ലഹരിമാഫിയ പിടിമുറുക്കാനുള്ള സാധ്യതയെ മുൻനിർത്തി പോലീസ് ലഹരിവിരുദ്ധ പ്രവർത്തനം ഊർജിതമാക്കി.പ്രവർത്തനങ്ങളുടെ ഭാഗമായി ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തുന്ന കൂടെയുണ്ട് പദ്ധതിക്ക് തുടക്കമായി. ഒഴിഞ്ഞ വളപ്പ് നായനാർ സ്മാരക വായനശായിൽ നടന്ന ബോധവൽക്കരണക്ലാസ് ഇൻസ്‌പെക്ടർ കെ. പി ഷൈൻ ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി വി പ്രമോദ് അധ്യക്ഷം വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ രഞ്ജിത്ത് കുമാർ,റെഡ്സ്റ്റാർ ക്ലബ്ബ് സെക്രട്ടറി അഭിനന്ദ്, ഗ്രന്ഥലയം സെക്രട്ടറി കെ. സന്തോഷ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ വിദ്യാർത്ഥികളും യുവജനങ്ങളും രക്ഷിതാക്കളും പങ്കെടുത്തു.പുഞ്ചാവി കടപ്പുറം ശബരി ക്ലബ്ബിൽ നടന്ന ക്ലാസ് സബ്ബ് ഇൻസ്‌പെക്ടർ കെ. പി സതീഷ് ഉത്ഘാടനം ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് കുമാർ ക്ലബ്ബ് സെക്രട്ടറി വികാസ്, പ്രസിഡന്റ് ആദർശ് എന്നിവർ സംസാരിച്ചു.
0 Comments