കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരമധ്യത്തിൽ നാല് മാസംർഭിണിയായ ആടിനെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ കോടതി റിമാൻ്റ് ചെയ്ത് ജയിലിലടച്ചു തമിഴ്നാട് അനൊങ്കി താലൂക്കിലെ പുതുക്കോട്ട് തങ്കവേലു വിൻ്റെ മകൻ സെന്തിലിനെ 37യാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി ജയിലിലടച്ചത്.
ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആടിനെ പീഡിപ്പിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചതായാണ് സൂചന. ആടിൻ്റെ ജഡം പോലീസ് സാന്നിധ്യത്തിൽ മൃഗഡോക്ടർ സംഭവസ്ഥലത്ത് പോസ്റ്റ്മോമോർട്ടം ചെയ്തു. നാല് മാസം ഗർഭമുള്ള ആട് മനുഷ്യനാൽ ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോറ്റ്മോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ തന്നെ വ്യക്തമായി.
കോട്ടച്ചേരി ഹോട്ടലിന് പിറക് വശത്താണ് ബുധൻ ഇന്ന് പുലർച്ചെ 1.3 O' മണിയോടെ നാടിനെ നാണിപ്പിച്ച സംഭവമുണ്ടായത്.
ഹോട്ടലിന് പിറക് വശത്തെ ശുചി മുറിയിൽ പൂട്ടിയിട്ട് ആടിനെലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മോഷ്ടിച്ച് കൊണ്ട് പോയാണ് ആടിനെ പീഡിപ്പിച്ചത്.
തൊട്ടടുത്തഹോട്ടലിലെ തൊഴിലാളിയാണ് തമിഴ്നാട് സ്വദേശി ശെന്തിൽ.
രാത്രി മതിൽ ചാടിക്കടക്കുന്നതു കണ്ട് മോഷ്ടാക്കളെന്ന് കരുതി ഹോട്ടൽ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം കണ്ടത്.പ്രതിയെ മറ്റ്ഹോട്ടൽ ജീവനക്കാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു മൂന്നര മാസം മുൻപാണ് സെന്തിൽ ജോലിക്ക് വന്നതെന്ന് ഹോട്ടലുടമ ഉത്തര മലബാറിനോട്സ്ഥപറഞ്ഞു
ഇൻസ്പെക്ടർ കെ.പി ഷൈൻ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം പോസ്റ്റ്മോമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് ഗുരുതരമായ കുറ്റം ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം
ഐ പി സി 377 വകുപ്പും മറ്റ് മൃഗസംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ സെന്തിലിൻ്റെ മേൽ ചുമത്തി ജീവപര്യന്തമോ. അതല്ലെങ്കിൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്
0 Comments