കാഞ്ഞങ്ങാട്: :ലോക
ത്ത് ശാന്തിയും സമാധാനവും ഊട്ടി ഉറപ്പിക്കുവാനും മനുഷ്യ രാശിയുടെ നിലനിൽപ്പിന് ദോഷവും സാമൂഹ്യ പ്രത്യാഘാതവും സമ്മാനിക്കുന്ന യുദ്ധ ങ്ങൾ ഈ ലോകത്തു നിന്ന് തന്നെ തുടച്ച് മാറ്റണമെന്നും, ഉക്രൈനുമേലല്ല മാനവരാശിക്ക് മേലുള്ള അധിനിവേശമാണ് റഷ്യ നടത്തിയിരിക്കുന്നതെന്നും കുറ്റപ്പെടുത്തി എൻ.സി.പിയുടെ യുവജനവിഭാഗമായ എൻ. വൈ. സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രധിഷേധ മാർച്ച് നടത്തി. മാർച്ച് സംസ്ഥാന പ്രസിഡന്റ് സി. ആർ.സജിത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വസന്തകുമാർ. സി. വി ആധ്യക്ഷത വഹിച്ചു. എൻ. സി.പി ജില്ലാ പ്രസിഡന്റ് രവി കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. എൻ. വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. സി. സനൂപ്, സുജേഷ്.ഒ. ടി, അഭിജിത് ശർമ്മ, തൃശൂർ ജില്ലാ പ്രസിഡന്റ് അരുൺ, എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി കരീം ചന്തേര , ജോൺ ഐമ്മൻ, മത്തായി,ചന്ദ്രൻ, എൻ. വൈ. സി.സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സതീഷ് പുതുച്ചേരി എന്നിവർ സംസാരിച്ചു.
0 Comments