Ticker

6/recent/ticker-posts

സ്വകാര്യ ബസ് തൊഴിലാളികളെ മർദ്ദിച്ച ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

രാജപുരം: കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളെ മർദ്ദിച്ച പരാതിയിൽ ആറ് കോളേജ് വിദ്യാർത്ഥികളുടെ പേരിൽ രാജപുരം പോലീസ് കേസെടുത്തു
ചെറു പനത്തടി സെൻ്റ് മേരീസ് കോളേജ് വിദ്യാർത്ഥികളായ റാസിഖ് അടക്കമുള്ള വർക്കെതിരെയാണ് കേസ്
ഡമാസ് ബസ് ഡ്രൈവർ കോടോത്ത് ഉദയപുരത്തെ വിനീഷ് വിജയൻ്റെ 34 പരാതിയിലാണ് കേസ്.
22 ന് വൈകീട്ട് 4.15 മണിക്ക് കോളേജ് സ്പ്പിപ്പിൽ തന്നെയും കണ്ടക്ടറെയും ബസ് തടഞ്ഞ് വലിച്ചിറക്കി മർദ്ദിച്ചെന്ന പരാതിയിൽ കേസെടുക്കുകയായിരുന്നു.
ഇരിയ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കാൽ ബസിൻ്റെ ഡോറിൽ കുടുങ്ങി മുറിവേൽക്കുകയു പെൺകുട്ടിയെ ബസ് തൊഴിലാളി അപമാനിച്ചെന്ന പരാതിയോടെയാണ് സംഘർഷമുണ്ടായത്.ബസ് തൊഴിലാളികൾ പാണത്തൂർ റൂട്ടിൽ മിന്നൽ സമരത്തിലാണുള്ളത്.
Reactions

Post a Comment

0 Comments