Ticker

6/recent/ticker-posts

ആർക്കും കോവിഡി ല്ലാതെ കാസർകോട് ജില്ല

കാഞ്ഞങ്ങാട്:  കാസര്‍കോട്    ജില്ലയിൽ ഇന്ന് ചൊവ്വആർക്കും തന്നെ കോവിഡ് -19 റിപ്പോർട്ട്‌ ചെയ്യപ്പെട്ടില്ല.ചികിത്സയിലുണ്ടായിരുന്ന 14 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കോവിഡ് കാലഘട്ടത്തിനിടയിൽ ഇതാദ്യമായാണ് കോവിഡ് ദിന കണക്കിൽ ജില്ല സംപൂജ്യമായിട്ടുള്ള ഒരു ദിവസം കടന്നു പോകുന്നത്. നിലവിൽ 
29 പേരാണ്  ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1372

ജില്ലയിൽ  93 പേരാണ് നിരീക്ഷണത്തിലുള്ളത്.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 284  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ 112,ആന്റിജൻ 172) 16 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി    ഒരാളെ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു.

ഇത് വരെ ജില്ലയിൽ 166503
പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. 164973 പേർ  നെഗറ്റീവ് ആയി.   62 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു.
Reactions

Post a Comment

0 Comments