Ticker

6/recent/ticker-posts

ജില്ലാ ഓപ്പൺറാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്:ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പ് 13ന് കാഞ്ഞങ്ങാട്  ചെസ് അസോസിയേഷൻ കാസർകോടിൻ്റെ  നേതൃത്വത്തിൽ ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പ്13നു ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കുട്ടികളും മുതിർന്നവരും വനിതകളുമടക്കം 100 ലധികം  താരങ്ങൾ പങ്കെടുക്കും. . റാപ്പിഡ് ഫോർമാറ്റിൽ സ്വിസ് സിസ്റ്റം ഏഴു റൗണ്ടുകളുണ്ടായിരിക്കും. മത്സരാർഥികൾ രാവിലെ 9.30 ന് മുമ്പു മത്സര വേദിയിലെത്തണം.  22000 രൂപ സമ്മാനത്തുകയുള്ള മത്സരത്തിൽ ആദ്യ 12 സ്ഥാനങ്ങൾ നേടുന്നവർക്കും വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന ഏഴു പേർക്കും കാഷ് പ്രൈസ്, ട്രോഫി,  സർട്ടിഫിക്കറ്റ് എന്നിവ നൽകും. പങ്കെടുക്കുന്ന 12 വയസു വരെയുള്ളവർക്കു  മെഡലുകൾ നൽകും. മത്സരാർഥികൾക്കു നാളെ വരെ അസോസിയേഷൻ  വെബ്സൈറ്റിൽ പേരു രജിസ്റ്റർ ചെയ്യാം.  https://chessassociationkasaragod.com/ ഫോൺ. 9605231010. പത്ര സമ്മേളനത്തിൽ ഭാരവാഹികളായ വി. എൻ.രാജേഷ്, പി.ശ്രീധരൻ, എൻ.തമ്പാൻ, വിൽസൺ ജേക്കബ്ബ്, സി.സുകുമാരൻ, എം.വി. സ്മിത സംബന്ധിച്ചു.
Reactions

Post a Comment

0 Comments