പുനർ നിർമ്മാണം നടത്തുന്ന ഗാന്ധി സ്മൃതി മണ്ഡപത്തിന്റെ ശിലാസ്ഥാപനം എം. രാജഗോപാലൻ എം. എൽ. എ നിർവഹിച്ചു. നഗരസഭാ ചെയർ പേഴ്സൺ ടി.വി ശാന്തയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.രവീന്ദ്രൻ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. സുഭാഷ്, കൗൺസിലർമാരായ പി. ഭാർഗവി, പി.ബിന്ദു, വിനു നിലാവ് എന്നിവർ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി നന്ദി പറഞ്ഞു.
മഹാത്മാഗാന്ധിയു ടെ നിത്യസ്മാരകമായി അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിലുളള സന്ദേശം നീലേശ്വരം രാജാസ് സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്. നഗരത്തിൽ ഗാന്ധിജിയുടെ ഓർമ്മകൾ സ്പന്ദിക്കുന്ന മറ്റൊരിടമാണ് സ്മൃതി മണ്ഡപം. നിലവിലുള്ള സ്മൃതി മണ്ഡപം മനോഹരമായി പുനർ നിർമ്മിക്കുന്നതോടെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സാംസ്കാരിക ഇടമാകും.
0 Comments