Ticker

6/recent/ticker-posts

അറുപത് വയസ്സുകഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ക്ഷേമനിധിയിൽ അംഗത്വം നൽകണം

കൊളവയൽ :കേരള പ്രവാസി സംഘത്തിന്റെ  കൊളവയൽ മേഖലാ സമ്മേളനം കാറ്റാടി  കൊത്തിക്കാൽ   ലേക്ക്  മിത്ര  ഹാളിൽ   നടന്നു . മുതിർന്ന അംഗം   അബ്ദുൾ രഹിമാൻ   കൊത്തിക്കാൽ   പതാക ഉയർത്തി.കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ട് പി പി മുഹമ്മദ് റാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണികണ്ഠൻ അജാനൂർ കടപ്പുറം അദ്ധ്യക്ഷത   വഹിച്ചു . മേഖല സെക്രട്ടറി   രവി കൊളവയൽ  പ്രവർത്തന റിപ്പോർട്ടും     ഷാജി  എടമുണ്ട  സംഘടനാ റിപോർട്ടും  യു.വി. ബഷീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.   ഏരിയ വൈസ്  പ്രസിഡണ്ട്  ഗംഗാധരൻ അതിയാമ്പൂർ, സി. പി. എം . കൊള വയൽ ലോക്കൽ  സെക്രട്ടറി   എം.വി. നാരായണൻ  എന്നിവർ   സംസാരിച്ചു .  അറുപത്  വയസ്സ്  കഴിഞ്ഞ  മുഴുവൻ പ്രവാസികൾക്കും  ക്ഷേമ നിധിയിൽ  അംഗത്വം   നൽകണമെന്ന്  സമ്മേളനം   പ്രമേയത്തിലൂടെ  സർക്കാരിനോട് ആവശ്യപ്പെട്ടു.  സമ്മേളനത്തിൽ വച്ച് മുതിർന്ന അംഗങ്ങളായ അബ്ദുൾറഹിമാൻ കൊത്തിക്കാൽ, കുഞ്ഞഹമ്മദ് അജാനൂർ കടപ്പുറം രാഘവൻ കൊളവയൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഭാരവാഹികൾ
സെക്രട്ടറി- രവി  കൊളവയൽ
ജോ: സെക്രെട്ടറി   ഷാജി കൊളവയൽ

പ്രസിഡണ്ട് -  യു.  വി  ബഷീർ

വൈസ്   പ്രസിഡണ്ട്- ഹരീഷ്   പൊയ്യക്കര

ഖജാൻജി -കൃപേഷ് ഇട്ടമ്മൽ
Reactions

Post a Comment

0 Comments