അമ്പലത്തറ: പാറപ്പള്ളി മുസ്ലിം ജമാഅത്തിൻ്റെ കീഴിൽ നടന്ന് വരുന്ന അർഷദുൽ ഉലും ദർസിൻ്റെ വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ പാറപ്പള്ളി മഖാം പരിസരത്ത് നടന്നു. ജമാഅത്ത് ജനറൽ സെക്രട്ടറി എ, മുഹമ്മദ്കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയിൽ പാറപ്പള്ളി മുദരീസ് ഉസ്താദ് ഹസ്സൻ ഹർഷദിഉൽഘാടനം ചെയ്തു. ഖിള്റ് മൗലീദിനും കൂട്ടു പ്രാർത്ഥനക്കും സയ്യിദ് ബുർഹാൻ തങ്ങൾ ഹുദവി നേത്രത്വം നൽകി.ഉപരിപഠനത്തിന്‌പോകുന്നവിദ്യാർത്ഥികളായ മുഹമ്മദ് മുനാസ്, ഷാക്കിർമല്ലൂർ, സുഫൈർ ഉള്ളാൾ എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി.
ഹാജി, കെ ,അബൂബക്കർ മാസ്റ്റർ, ജമാഅത്ത് വൈസ് പ്രസിഡണ്ട് കെ എ, ഹമീദ് ഹാജി, എം കെ, ഹസൈനാർ, കെ എം, അബ്ദുൽ റഹിമാൻ, മുഹമ്മദ് ഹാജി മുനമ്പം, മുഹമ്മദ് മുനാസ്, ശാക്കിർ മല്ലൂർ, സുഫൈർ ഉള്ളാൾ തുടങ്ങിയവർ സംസാരിച്ചു.
0 Comments