Ticker

6/recent/ticker-posts

ഡി വൈ എഫ് ഐ യുടെ പേരുള്ള ടീഷർട്ട് ധരിച്ച യുവാവിനെ ഭീഷണിപ്പെടുത്തിയ നാല് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഡി വൈ എഫ് ഐ എന്നെഴുതിയ ടീ ഷർട്ട് ധരിച്ചതിൻ്റെ പേരിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ മാവുങ്കാലിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ നാല് ബി ജെ പി പ്രവർത്തകരുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
ബി ജെ പി പ്രവർത്തകരായ അജിത്ത്, വൈശാഖ് മറ്റ് കണ്ടാലറിയുന്ന 2 പേർക്കെതിരെയാണ് കേസ്
ഡി വൈ എഫ് ഐ പ്രവർത്തകൻ പെരിയ പാലടുക്കത്തെ അലൻ ജോർജിനെയാണ് കഴിഞ്ഞ ദിവസം രാത്രി മാവുങ്കാലിൽ ഭീഷണിപ്പെടുത്തിയത്.
തടഞ്ഞു നിർത്തി ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.
Reactions

Post a Comment

0 Comments