Ticker

6/recent/ticker-posts

അതിഞ്ഞാലിൽ അർദ്ധരാത്രി വൻ തീപിടുത്തം പൊട്ടിത്തെറി, പത്തിലേറെ കാറുകൾ പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് നഗരപ്രദേശത്തിനടുത്ത അതിഞ്ഞാൽ ടൗണിൽ വ്യാഴാഴ്ച അർദ്ധരാത്രിയിലുണ്ടായ വൻ തീപിടുത്തത്തിൽ പത്തിലേറെ കാറുകൾ കത്തിനശിച്ചു.തീ പിടിച്ച കാറുകൾ ഉഗ്രശബ്ദത്തിൽ മീറ്ററുകളോളം ദൂരത്തും ഉയരത്തിലും പൊട്ടിത്തെറിച്ചതായി ദൃസാക്ഷികൾ ഉത്തര മലബാറിനോട് പറഞ്ഞു.
അതിഞ്ഞാൽ ജമാ അത്ത് പള്ളിക്ക് സമീപത്തെ കാർ ഗ്യാരേജിനാണ് പൊട്ടും തന്നെ തീ പിടിച്ച് ആളിക്കത്തിയത്. അക്ഷരാർത്ഥത്തിൽ അതിഞ്ഞാലിനെ തീ പിഴുങ്ങിയ പ്രതി തി യുണ്ടായി.
കാഞ്ഞങ്ങാട് നിന്നും കാസർകോട് നിന്നുമായി ആറ് യൂണിറ്റ് ഫയർവാഹനങ്ങൾ മണിക്കുറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് അൽപ്പമെങ്കിലും തീയണക്കാനായത്.
ഗ്യാരേജിൽ കാർ പൊട്ടിത്തെറിയിൽ സമീപത്തെ കെട്ടിടങ്ങൾക്ക് കേട് പാട് സംഭവിച്ചു.നാട്ടുകാർ ഒന്നടങ്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
കെ.എസ്ടിപി റോഡിലെ വാഹന ഗതാഗതം വഴി തിരിച്ച് വിട്ടു
തീ പിടുത്തകാരണം വ്യക്തമായിട്ടില്ല. തീയും പുകപടലവും ആകാശം മുട്ടെ ഉയർന്ന് പൊങ്ങിയത വലിയ ഭീതിക്കിടയാക്കി.
ഇപ്പോൾ കുശാൽനഗർ താമസിക്കുന്ന കമ്മാടം സ്വദേശി ഷാജഹാൻ്റെതാണ് കത്തിയ കാർ ഗ്യാരേജ്.ഗ്യാരേജും ഇവിടെയുണ്ടായിരുന്ന മുഴുവൻ വാഹനങ്ങളും അഗ്നിവിഴുങ്ങി.
തീപിടുത്തമുണ്ടായ രാത്രി 12 മണിക്ക് സമീപത്താരു മുണ്ടാകാത്തതിനാൽ ആളപായം ഒഴിവായി
Reactions

Post a Comment

0 Comments