Ticker

6/recent/ticker-posts

കാസർകോട് ജില്ലയെ വിറപ്പിച്ചവൻ കവർച്ചാസംഘങ്ങൾ പിടിയിൽ

കാസർകോട്: ജില്ലയെ വിറപ്പിച്ചഅന്തർ സംസ്ഥാന മോഷ്ടാക്കൾ കാസറഗോഡ് പിടിയിൽ
കുമ്പള സോങ്കലിലെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിലെ ഉൾപ്പെടെ കുടുതൽ പ്രതികൾ പിടിയിൽ. ബാലനാരായണ കുബൽ. .52 , യെശോദാ നഗർ. താനാ വെസ്റ്റ്. മഹാരാഷ്ട്ര സ്വദേശിയെ കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെയും കുമ്പള ഇൻസ്‌പെക്ടർ പ്രമോദിന്റെയും നേതൃത്വത്തിൽ  പോലീസ് അറസ്റ്റ് ചെയ്തു. പൂട്ടിയിട്ട വീട്ടിൽ നിന്നും മോഷണം പോയ ഫോർചുണർ  കാർ  മഹാരാഷ്ട്രയിൽ നിന്നും തന്ത്രപരമായ നീക്കത്തിലൂടെ പോലീസ്  കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാൻ കാറിന്റെ നമ്പർ മോഷണ സംഘം മാറ്റിയിരുന്നു.  നേരത്തെ അറസ്റ്റ് ചെയ്ത ഉപ്പള സ്വദേശിയായ നിതിൻകുമാറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തി ലാണ് ബാലനാരായണൻ  അറസ്റ്റിലായത് അന്തർ സംസ്ഥാന കവർച്ച സംഘത്തിൽ ഉൾപ്പെട്ട   ചന്ദ്രകാന്ത,42 , വെസ്റ്റ്മുംബൈ മഹാരാഷ്ട്ര
രക്ഷക്., 26  ഉഡുപ്പി. കർണാടക
ആനന്ദ.27  . കർണാടക
അബ്ദുൽ ജലാൽ എന്നഹിദായത്തുള്ള പാലാരിവട്ടം കൊച്ചി
നിതിൻ കുമാർ,48 ഭഗവതി ഗേറ്റ്, ഉപ്പള
ബാലനാരായണൻ. താന വെസ്റ്റ്. മഹാരാഷ്ട്ര എന്നിവർ ചേർന്നാണ് കുമ്പളയിലെ പൂട്ടിയിട്ട വീട്ടിൽ നിന്നും കാറും വാച്ചും മറ്റുo കവർച്ച ചെയ്തത്.  ചന്ദ്രകാന്ത, രക്ഷക്. ആനന്ദ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുദുള്ള ജലാൽ. നിതിൻ എന്നിവരെ 9നാണു അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ കുമ്പള എസ് ഐ രാജീവ്‌ കുമാർ. സീനിയർ സിവിൽ ഓഫിസർമാരായസുധീർ. കുമ്പള  ചന്ദ്രശേഖരൻ മഞ്ചേശ്വർ . ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ്  അംഗങ്ങളായ ശിവകുമാർ. .ഗോകുല, സുഭാഷ് ചന്ദ്രൻ, ശ്രീരാജ് എന്നിവരുമുണ്ടായിരുന്നു.  ഒരാഴ്ചക്കുള്ളിൽ കാസറഗോഡ് സബ്ഡിഷനിൽ 3 വാഹന മോഷ്ടാക്കൾ അറസ്റ്റിലായി ബദിയടുക്ക മാവിനാക്കട്ട് നിന്ന് ബൈക്കുകൾ മോഷ്ടിച്ലോകേഷ് .22 . സൂരം ബയൽ, ദീക്ഷിത്  മനോഹർ 19  കൊയ്‌പാടി എന്നിവരെ  പിടികൂടുകയും ബൈക്ക് കണ്ടെടുക്കുകയും ചെയ്തു.
കാസറഗോഡ് PS  ചൗകി ഏരിയൽ കോട്ട അമ്പലത്തിനു സമീപം പാർക്ക്‌ ചെയ്ത ഹോണ്ട ആക്റ്റീവ സ്കൂട്ടർ കളവ്  ചെയ്ത മൊയ്‌തീൻ ഷംസീർ   29  ബദരിയാ നഗർ. മൊഗ്രാൽ എന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും സ്കൂട്ടർ കണ്ടെടുക്കുകയും ചെയ്തു. ജില്ലയിൽ കവർച്ച നടത്തുന്ന സംഘങ്ങൾ ക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ച വരികയാണെന്നും മുഴുവൻ മോഷണ വസ്തുക്കളും  കണ്ടെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.. വൈഭവ് സക്സേന  അറിയിച്ചു
Reactions

Post a Comment

0 Comments