Ticker

6/recent/ticker-posts

കല്ലൂരാവി പട്ടാക്കാലിൽ എസ് ഐക്ക് നേരെ അക്രമം, 3 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കുഴപ്പം നടക്കുന്നതായി വിവരം ലഭിച്ച് കല്ലൂരാവി പട്ടാക്കാലിലെത്തിയ ഹൊസ്ദുർഗ് എസ് ഐ വി.മാധവനെയും പോലീസുകാരെയും കയ്യേറ്റം ചെയ്തു പിതാവിനും മകനും ബന്ധുവായമറ്റൊരാൾക്കെതിരെയും പോലീസ് കേസെടുത്തു
ഇന്നലെ രാത്രി 11 മണിക്ക് ശേഷം പട്ടാക്കാലിൽ കുഴപ്പമുണ്ടാക്കുന്നതായി പോലീസിൻ്റെ 112 നമ്പറിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലിസ് സ്ഥലത്തെത്തിയത്.
പരസ്പരം കലഹമുണ്ടാക്കുന്ന സംഘത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പോലിസിന് നേരെ തിരിയുകയായിരുന്നു
എസ് ഐയേയും പോലീസുകാരെയും പിടിച്ചു തള്ളി കയ്യേറ്റത്തിന് മുതിരുകയായിരുന്നു.
ഫൈസൽ, പിതാവ്, ബന്ധുവായ മറ്റൊരാൾ ക്കെതിരെയും കേസെടുത്തു
Reactions

Post a Comment

0 Comments