കാഞ്ഞങ്ങാട് :പാലക്കുന്ന് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പാലക്കുന്ന് കുറുക്കൻകുന്ന് ബദർ മസ്ജിദിനു സമീപത്തെ
അബ്ബാസ് - ദൈനബി ദമ്പതികളുടെ മകൻ സിദ്ദീഖ്40 ആണ് മരണപ്പെട്ടത്.
ജിദ്ദ കെ.എം.സി.സി. ഉദുമ മണ്ഡലം സെക്രട്ടറിയാണ്. സൗദിയിൽ അറബിയുടെ വീട്ടിലെ ഡ്രൈ വറാണ്.ജോലി കഴിഞ്ഞ് രാത്രി താമ സ്ഥലത്ത് ഉറങ്ങാൻ കിടന്നതായിരുന്നു. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പള്ളിയിൽ കാണാത്തതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്നവർ പൊലീസിൻ്റെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.
ജിദ്ദ കെ.എം.സി.സി. പ്രവർത്തകർ അന്ത്യകർമ്മങ്ങൾ നടത്തി. മയ്യത്ത് സൗദിയിൽ ഖബറടക്കും. നാല് മാസം മുമ്പാണ് നാട്ടിൽ നിന്നും സൗദിയിലേക്ക് പോയത്.
ഭാര്യ:സമീറ.
മക്കൾ:റിസ്വാൻ,റഫാൻ, റൈഹാൻ.
സഹോദരങ്ങൾ:
ഹാജറ,ഹനീഫ,മൈമൂന.
0 Comments