കാഞ്ഞങ്ങാട്:കെഎസ്ആർടിസി ജില്ലാ ഓഫീസ് കാസർകോട്ട് നിന്ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലേക്ക് മാറ്റി ഉത്തരവിറങ്ങി. ഇതിനെതിരെ നേരത്തെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നെങ്കിലും ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു. മൂന്ന് നിലകളിലായി കൊമേഴ്സ്യൽ കം ഡിപോ കെട്ടിടമുള്ള സ്ഥലത്ത് നിന്നാണ് കാഞ്ഞങ്ങാട്ടെ സബ് ഡിപോയിലേക്ക് ഓഫീസ് മാറുക
ജില്ലാ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ജില്ലാ ഓഫീസ് അന്തർ സംസ്ഥാന ടെർമിനൽ കൂടിയാണെന്നും ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്കും സൗകര്യപ്രദമായിരുന്നു കാസർകോട്ട് ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നതെന്നാണ്. ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെ എതിർക്കുന്നവരുടെ വാദം.
വിദ്യാർഥികളുടെ യാത്രാഇളവിനുള്ള കാർഡിന് അപേക്ഷ നൽകൽ, കാർഡ് സ്വീകരിക്കൽ, ജീവനക്കാരുടെ ഓഫീസ് സംബന്ധമായ കാര്യങ്ങൾ തുടങ്ങിയവയ്ക്ക് ചെമ്മട്ടംവയൽ ഓഫിസിലെത്തേണ്ടി വരും. അംഗപരിമിതരും യാത്രാ പാസ് നേടുന്നതിന് കഷ്ടപ്പെടേണ്ടി വരുമെന്നും കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് വളരെ അകലെയാണ് ചെമ്മട്ടം വയലിലെ സബ് ഡിപോ സ്ഥിതിചെയ്യുനതെന്നതിനാൽ. പോക്കുവരവിന് ആവശ്യമായ ബസ് സൗകര്യം ഇവിടെക്കില്ലെന്ന് ഇവർ പറയുന്നു
0 Comments