Ticker

6/recent/ticker-posts

അശോകനെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഹൊസ്ദുർഗ് പോലീസ് കോടതിയെ സമീപിച്ചു

കാഞ്ഞങ്ങാട്: ഒരു നാടിനെയാകെ വിറപ്പിച്ച കുപ്രസിദ്ധ കവർച്ചക്കാരൻ മടിക്കൈ കാഞ്ഞിരപൊയിലെ അശാേേകനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഹൊസ്ദുർഗ് പോലീസ് കോടതിയെെെ സമീപിച്ചു.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തുന്നതിനായാണ് കഴിഞ്ഞ ദിവസം പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.പോലീസിൻ്റെ കസ്റ്റഡി ആവശ്യം ഉന്ന് പരിഗണിക്കേണ്ടതായിരുന്നുവെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റി. എറണാകുളത്ത് പിടിയിലായ അശോകൻ റിമാൻ്റിലാണിപ്പോൾ.
 മറെെൻഡ്രൈവിൽ നിന്നാണ് അശോകനെ എറണാകുളം പോലീസ് പിടികൂടിയത്
വിവരമറിഞ്ഞ് ഹൊസ്ദുർഗിൽ നിന്ന് പോലീസ് സംഘം എറണാകുളത്തേക്ക് പോയികസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാഞ്ഞിരപൊയിലിൽവീട്ടമ്മയെ തലക്കടിച്ച് വീഴ്ത്തി ആഭരണം കവർന്ന കേസിലാണ് അശോകനെ ഹൊസ്ദു ഗ് പോലിസ് കസ്റ്റഡിയിൽ വാങ്ങുന്നത്.

അമ്പലത്തറ പോലീസിൽ2 കേസുകൾ പ്രതിക്കെതിരെയുണ്ട്

പരാതിക്കാരൻ: പ്രഭാകരൻ കറുവളപ്പു
തായനുർ നൽകിയ കേസ്.
2.75 പവൻ സ്വർണം
2 മൊബൈൽ
1500 രൂപ കവർന്നതാണ് കേസ്.
മാധവി യുടെ വീട് പൂട്ട് പൊളിച്ചു അകത്തു കയറി 30000 രൂപ കവർന്നതാണ് രണ്ടാമത്തെ കേസ്.

രണ്ട് കേസിലും ഒന്നാം പ്രതി അശോകനാണ്. ഈ കേകളിൽ അശോകനെ കസ്റ്റഡിയിൽ അമ്പലത്തറ പോലിസും ആവശ്യപ്പെടുന്നുണ്ട്
Reactions

Post a Comment

0 Comments