Ticker

6/recent/ticker-posts

കല്ലൂരാവി പട്ടാക്കാലിൽ എസ് ഐ യെആക്രമിച്ച പിതാവും മകനും മരുമകനും അറസ്റ്റിൽ

കാഞ്ഞങ്ങാട്: കുഴപ്പം നടക്കുന്നതായി വിവരം ലഭിച്ച് കല്ലൂരാവി പട്ടാക്കാലിലെത്തിയ ഹൊസ്ദുർഗ് എസ് ഐ വി.മാധവനെയും പോലീസുകാരെയും കയ്യേറ്റം ചെയ്ത പിതാവും മകനും മരുമകനും അറസ്റ്റിൽ. പട്ടാക്കാലിലെ അഹമ്മദ് 62, മകൻ ഫൈസൽ 36,മരുമകൻ റഷീദ് 42 എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
 മൂന്ന് പേർക്കെതിരെയും പോലീസ് നേരത്തെ കേസെടുത്തിരുന്നു
കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ശേഷം പട്ടാക്കാലിൽ കുഴപ്പമുണ്ടാക്കുന്നതായി പോലീസിൻ്റെ 112 നമ്പറിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലിസ് സ്ഥലത്തെത്തിയത്.
പരസ്പരം കലഹമുണ്ടാക്കിയ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പോലിസിന് നേരെ തിരിയുകയായിരുന്നു
എസ് ഐയേയും പോലീസുകാരെയും പിടിച്ചു തള്ളി കയ്യേറ്റത്തിന് മുതിർന്നെന്നാണ് കേസ്

Reactions

Post a Comment

0 Comments