കുമ്പള.പട്ടാപകൽ വീട്ടിൽ കയറി കത്തികാട്ടി യുവതിയുടെ കഴുത്തിൽ നിന്നും സ്വർണ്ണാഭരണം കവർന്നു.
ഉപ്പളയിലെ കവർച്ചയ്ക്ക് പിന്നാലെ കുമ്പള ബദരിയാ നഗറിൽ കഴിഞ്ഞ ആഴ്ച സമാനമായ കവർച്ചാശ്രമം നടന്നിരുന്നു. ഇത് പോലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് തിങ്കളാഴ്ച രാവിലെ 11മണിക്ക് ഇതേ പ്രദേശത്തെ പ്രവാസി ഇർഷാദ്ലൈമാന്റെ വീട്ടിൽ കവർച്ച നടന്നത്. ഭാര്യ സൗലത്തിന്റ കഴുത്തിലുണ്ടായിരുന്ന നാലര പവൻ സ്വർണ്ണമാണ് പട്ടാപകൽ ഹെൽമറ്റ് ധരിച്ചെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. .വീട്ടുകാർ ബഹളം വെച്ചപ്പോൾ ആൾട്ടോകാറിൽ കയറി രക്ഷപെട്ടു പുരുഷന്മാരില്ലാത്ത വീടുകളാണ് കവർച്ചക്കാർ ലക്ഷ്യം വെക്കുന്നതെന്ന് രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നു
കുമ്പള പോലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.തൊട്ടടുത്ത വീടുകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ച നടന്ന കവർച്ചാശ്രമത്തിൽ സിസിടിവി പരിശോധിച്ചി രുന്നു.കവർച്ചക്കാരെ കുറിച്ച് പോലീസിന് സൂചനലഭിച്ചിട്ടുണ്ട്.
കവർച്ച നടന്ന വീട് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ യുസുഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ, മൊഗ്രാൽ ദേശീയവേദി മുൻ പ്രസിഡണ്ട് അബ്‌കോ മുഹമ്മദ് സന്ദർശിച്ചു.
0 Comments