Ticker

6/recent/ticker-posts

ചിത്താരി വാഹനാപകടത്തിൽ മുക്കൂടിലെ ഒരു യുവാവ് കൂടി മരിച്ചു, മരണം രണ്ടായി

കാഞ്ഞങ്ങാട്: കെ.എസ്ടിപി റോഡിൽ ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോൾ പമ്പിന് സമീപം  വ്യാഴാഴ്ച രാത്രി 11 മണിയോടെ കാർ വിട്ടുമതിലിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. 
 മുക്കൂട് സ്വദേശി സാബിർ 30ആണ് ഇന്ന് വെള്ളിയാഴ്ച രാത്രി മംഗ്ളൂരു ആശുപത്രിയിൽ മരിച്ചത്.
ഇതോടെ ചിത്താരി അപകടത്തിൽമരണപ്പെട്ടവർ രണ്ടായി
മുപ്പത്തിമൂന്നുകാരനായ സാദാത്ത്‌ മംഗ്ളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ഇന്നലെമരിച്ചിരുന്നു. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്
കാറിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ട് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.
രണ്ട് യുവാക്കളുടെ മരണം മുക്കൂടി നെ കണ്ണീരിലാക്കി

Reactions

Post a Comment

0 Comments