Ticker

6/recent/ticker-posts

പള്ളിക്കരയിൽ ഓംനി വാനും ലോറിയും കൂട്ടിയിടിച്ചു. 5 പേരുടെ നില ഗുരുതരം

കാഞ്ഞങ്ങാട്: ഇന്ന് പുലർച്ചെ പള്ളിക്കരയിൽ ഓംനി വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേരുടെ നില ഗുരുതരം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഓംനി വാനും എതിരെ സഞ്ചരിച്ച ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. 2 മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗ്ളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ബേക്കൽ പോലീസ് പുലർച്ചെ സ്ഥലത്തെത്തി.
അപകടത്തിൽപ്പെട്ട ഓംനി വാനിൻ്റെ വശങ്ങളിൽ ഡി വൈ എഫ് ഐ എന്ന് എഴുതിയിട്ടുണ്ട്. വാഹനം ഡിവൈഎഫ്ഐയുടെ നിയന്ത്രണത്തിലുള്ള താണോയെന്ന് വ്യക്തമായിട്ടില്ല. വാഹനത്തിൽ കുടുങ്ങിയവരെ പള്ളിക്കരയിലെയും പൂച്ചക്കാട്ടെ യുവാക്കൾ ചേർന്ന് പുറത്തെടുക്കുകയായിരുന്നു.പെട്രോൾ പമ്പിന് സമീപമാണ് അപകടം.

Reactions

Post a Comment

0 Comments