Ticker

6/recent/ticker-posts

ജോലിക്കെത്തിയ വീട്ടിലെ യുവതിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ

നീലേശ്വരം:ജോലിക്കെത്തിയ വീട്ടിലെ യുവതിയെ കയറിപ്പിടിച്ച ഇലക്ട്രീഷ്യനായ പ്രതി
 അറസ്റ്റിൽ .22 കാരിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു. നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ രമേശൻ 55 ആണ് അറസ്റ്റിലായത്. ഇലക്ട്രിക് ജോലിക്ക് പോയ വീട്ടിലെ മുതിർന്ന സ്ത്രീ പുറത്ത് പോയ സമയത്താണ് സംഭവം. യുവതി തനിച്ചാണെന്ന് കണ്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബന്ധുക്കൾ തിരിച്ചെത്തിയതോടെ പൊലീസിൽ അറിയിച്ചു.
Reactions

Post a Comment

0 Comments